
ഞങ്ങളെ കുറിച്ച്
മൂവ്മെന്റ് ഫോർ ബെറ്റർ കേരള
മാറി മാറി വരുന്ന സർക്കാറുകളുടെ കാസറഗോഡിനോടുള്ള പൊതുവായ അവഗണനയ്‌ക്കെതിരെയും, അഴിമതിക്കെതിരെയും,പൊതുജനങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും ലഭിക്കേണ്ട അവരുടെ അവകാശങ്ങളെയും,സേവനങ്ങളെയും, ആനുകൂല്യങ്ങളെയും പറ്റി ബോധവാന്മാരാക്കുക, അതുപോലെ പറ്റാവുന്ന ജനകീയ വിഷയങ്ങളിൽ അതാതു പ്രദേശത്തു നിന്നും മുന്നോട്ടു വരുന്ന ആൾക്കാരുമായി ചേർന്ന് നേരിട്ട് ഇടപെട്ടു പ്രവർത്തിക്കുക.
ലക്ഷ്യം
പൗരന്മാരെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, കൂടാതെ വിവിധ സർക്കാറുകൾ എങ്ങനെ സിസ്റ്റമാറ്റിക്കായി കാസറഗോഡിന്റെ വികസന ആവശ്യങ്ങളെ എല്ലാ മേഖലകളിലും അവഗണിച്ചിരിക്കുന്നു എന്നതിനെ കുറിച്ചും വിദ്യാഭ്യാസം നൽകുക.
ദർശനം
പൊതുജനാക്ഷേപത്തിന്റെ കാര്യങ്ങളിൽ അവരുടെ ശബ്ദം ഉയർത്താൻ പൗരന്മാരെ പ്രാപ്തരാക്കുക, അവരുടെ ശബ്ദം സർക്കാർ കേൾക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകുക.